ഒരു കാലത്ത് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ നടിയാണ് സിത്താര. സൂപ്പര്‍താര ചിത്രങ്ങളില്‍ ​ഗ്രാമീണസൗന്ദര്യത്തിന്റെ മുഖവുമായി എത്തി മലയാളത്തിന്റെ മനം കവര്‍ന്ന ഈ താര സുന്ദരി ഒരു സമയത്ത് സിനിമ ഉപേക്ഷിച്ചു.

നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. എന്നാല്‍ നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം. ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സിതാര ഇപ്പോള്‍. ചെറുപ്രായത്തില്‍ തന്നെ തനിക്ക് വിവാഹത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു.

പിന്നീട് ആ തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. ”അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.

ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു” സിതാര പറയുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി.