ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് പല ചിത്രങ്ങളും താരങ്ങളുടെ ബാല്യകാല വേഷങ്ങൾ ചെയ്തു അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് സാനിയ ഇയ്യപ്പൻ.

തുടർന്ന് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന വേഷം ചെയ്തു നായികയായി അരങ്ങേറിയ താരം ആണ് സാനിയ. തുടർന്ന് ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തു താരം കയ്യടി നേടിയിരുന്നു.

മികച്ച നർത്തകിയും മോഡലുമായ താരം ചെയ്യുന്ന പല മോഡലിംഗ് ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി വൈറൽ ആയിട്ടുണ്ട്. ഇഷ തൽ‌വാറിന്റെ ബാല്യകാലം ചിത്രീകരിച്ച് 2014 ൽ ബാല്യകലസഖിക്കൊപ്പം സാനിയ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. അതേ വർഷം തന്നെ സുരേഷ് ഗോപിയുടെ മകളായി അപ്പോത്തിക്കറിയിലും അഭിനയിച്ചു. വിവിധ ചിത്രങ്ങളിൽ ഹ്രസ്വ വേഷങ്ങളിൽ അഭിനയിച്ച സാനിയ 2018 ലെ ക്വീൻ എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചു.

അവളുടെ പ്രകടനം മികച്ച അരങ്ങേറ്റ നായികക്ക് ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിൽ കൂടി താരം ശ്രദ്ധ നേടി. അടുത്തിടെ സാനിയ ‘ദി സ്വയ്..’ സീരീസ് എന്ന പേരിൽ ചെയ്ത ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ ഫോട്ടോസ് പുറത്തുവിട്ടിരിക്കുകയാണ് താരം. ഫോട്ടോഗ്രാഫി കമ്പനിയായ ‘യാമി’യാണ് സാനിയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

സിദ് ഡിസൈനേഴ്‌സ് ആൻഡ് ബ്രൈഡൽ സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്. ഓണം ആയതുകൊണ്ട് തന്നെ പട്ടുപാവാടയും ബ്ലൗസുമാണ് കോസ്റ്റിയൂം. ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്രിനാണ് ഈ ഫോട്ടോഷൂട്ടിന്റെ ഡിസൈനർ-സ്റ്റൈലിസ്റ്റ്. ഇതിന് മുമ്പും യാമിയുടെ ഫോട്ടോഷൂട്ടിൽ സാനിയ മോഡലായിട്ടുണ്ട്. ഓണമായതുകൊണ്ട് തന്നെ താരത്തിന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഗംഭീര അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.

Saniya iyyappan photo gallery malayalam