ലോക്ക് ഡൌൺ ഇന്ത്യയിൽ മാത്രം അല്ല ദുബായിയും കർശനം ആയി ആണ് നടപ്പിൽ ആകുന്നത്. നിർബന്ധം ആയും വീട്ടിൽ തന്നെ കഴിയണം എന്നാണ് ദുബായ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. അതിനു ഇടയിൽ ആണ് രസകരമായ അനുവാദം ചോദിക്കലുമായി ദുബായി പോലീസ് മേധാവിക്ക് മുന്നിലേക്ക് യുവാവ് എത്തുന്നത്.

തനിക്ക് രണ്ടു ഭാര്യമാർ ഉണ്ട് എന്നും അവരുടെ രണ്ടു പേരുടെയും വീട്ടിൽ പോകാൻ ഉള്ള അനുമതി തരണം എന്ന് ആണ് യുവാവ് ആവശ്യപ്പെട്ടത്. അണുനശീകരണം വിശദമാക്കി കൊണ്ട് പ്രാദേശിക റേഡിയോ ചാനലിൽ ദുബായ് പോലീസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിന് ഇടയിൽ ആണ് ഫോട്ടോ വിളി എത്തുന്നത്.

ഞാൻ രണ്ടു ഭാര്യമാരെ വിവാഹം ചെയ്തിട്ടുണ്ട് എന്നും രണ്ടു പേരുടെയും വീടുകളിൽ മാറി മാറി നിൽക്കാൻ പെർമിറ്റ് തരുമോ എന്നും ആയിരുന്നു യുവാവിന്റെ ആവശ്യം. ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൊയിക്ക് ഈ ചോദ്യം കേട്ട് ചിരി അടക്കാനായില്ല.

രസകരമായ മറുപടി തന്നെ അദ്ദേഹം നൽകി. ഏതു ഭാര്യക്കൊപ്പമാണോ നിങ്ങൾക്ക് കഴിയാൻ താൽപര്യമില്ലാത്തത് അവിടെ പോകാതിരിക്കാനുള്ള നല്ലൊരു ഒഴിവുകഴിവായിരിക്കും അനുമതി ലഭിച്ചില്ല എന്നത്.- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.